April 29, 2024
April 29, 2024
ദോഹ: ഖത്തറിൽ നടക്കുന്ന എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് മത്സരത്തിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. 16 ടീമുകളിൽ നിന്ന് നാല് ടീമുകളാണ് സെമിയിൽ യോഗ്യത നേടിയത്. രണ്ട് സെമി ഫൈനൽ മത്സരങ്ങളും ഇന്ന് (തിങ്കളാഴ്ച) തന്നെ നടക്കും.
വൈകുന്നേരം 5 മണിക്ക് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ, ഉസ്ബെകിസ്താനെയും, രാത്രി 8.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ജപ്പാൻ, ഇറാഖിനെതിരെയും മത്സരിക്കും. ഇരു മത്സരങ്ങളിലെയും വിജയികളാകുന്ന രണ്ട് ടീമുകൾ ഫൈനലിലേക്കും, പാരിസ് ഒളിമ്പിക്സിലേക്കും യോഗ്യത നേടും.
അതേസമയം, സെമിയിൽ പരാജയപ്പെടുന്ന ഇരു ടീമുകളും മൂന്നാം സ്ഥാനത്തിനായി (ലൂസേഴ്സ് ഫൈനൽ) മത്സരിക്കും. മേയ് 2ന് വൈകിട്ട് 6:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. ലൂസേഴ്സ് മാച്ചിൽ ജയിക്കുന്ന ടീമിനും ഒളിമ്പിക്സിന് യോഗ്യത നേടാം.
മെയ് 3ന് വൈകിട്ട് 6:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F