November 18, 2023
November 18, 2023
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ്, ഖത്തര്‍ 2023ന്റെ രണ്ടാം ബാച്ച് ടിക്കറ്റുകളുടെ വില്‍പ്പന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രണ്ടാം സെറ്റ് ടിക്കറ്റുകള്‍ നവംബര്‍ 20 മുതല്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അതേസമയം ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പ്രദേശിക സംഘാടക സമിതി പുറത്തുവിട്ടിട്ടില്ല.
1,50,000 ടിക്കറ്റുകളാണ് വില്‍പ്പനയുടെ ആദ്യ ബാച്ചില്‍ വിറ്റുപോയത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യ 24 മണിക്കൂറില്‍ മാത്രം 81,209 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 10 ന് ആരംഭിച്ച ടിക്കറ്റ് വില്‍പ്പനയില്‍ ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.
2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ഒന്‍പത് സ്റ്റേഡിയങ്ങളിലായാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുക. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F