June 27, 2024
June 27, 2024
കൊച്ചി: നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ്. ഫര്‍ഹീന്‍, നടൻ ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.