November 30, 2023
November 30, 2023
ജുബൈൽ: സൗദിയിലെ ജുബൈലിൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ കാർ ഡ്രൈവറെ ജുബൈൽ അൽ-മന ആശുപത്രിയിലും, ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിൽ ഇന്നലെ (ബുധനാഴ്ച) വൈകിട്ടായിരുന്നു അപകടം. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ സഹോദരനോടൊപ്പം സ്വകാര്യ വാഹനത്തിൽ പോകുകയായിരുന്നു. സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F