November 16, 2023
November 16, 2023
അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയില്‍ കാറും ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. അല്‍ബാഹ കിംഗ് ഫഹദ് ചുരം റോഡിലായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റ രണ്ട് പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F