May 08, 2024
May 08, 2024
മസ്കത്ത്: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേർ സ്വദേശി പൗരൻമാരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ഇന്ന് (ബുധനാഴ്ച) രാവിലെയാണ് അപകടം. തെറ്റായ ദിശയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F