May 22, 2024
May 22, 2024
അബുദാബി: യുഎഇയില്‍ വ്യാപകമായി വ്യാജചെക്ക് നല്‍കി പുതിയ തരം വാഹനത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. കാര്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അതിന്റെ പരസ്യം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ പരസ്യം കണ്ട് ഏതെങ്കിലും തട്ടിപ്പുകാരന്‍ വാഹന ഉടമയെ ബന്ധപ്പെട്ട് വ്യാജ ബാങ്ക് പേയ്മെന്റോ ട്രാന്‍സ്ഫര്‍ രസീതുകളോ കാണിച്ച് വാഹനം കൈക്കലാക്കി മുങ്ങുന്നതാണ് തട്ടിപ്പ് രീതി. ഷാര്‍ജ ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലും അടുത്തിടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ വില്‍പ്പനക്കാര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാര്‍ കണ്ട് ഇഷ്ടപെട്ട് കഴിഞ്ഞാല്‍ പറഞ്ഞ തുകയുടെ ചെക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നും അവധി ദിനങ്ങള്‍ കഴിഞ്ഞാല്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുമെന്നും ചെക്ക് ഡെപ്പോസിറ്റ് ചെയ്ത പ്രൂഫും കാണിക്കും. പിന്നീട് ടെസ്റ്റ് ഡ്രൈവിനായി കാര്‍ എടുക്കുകയും പിന്നീട് ഫോണും ഓഫ് ചെയ്ത് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്യും. ബാങ്ക് അവധി ദിവസത്തിലായിരിക്കും ഇത്തരക്കാര്‍ തട്ടിപ്പിന് തിരഞ്ഞെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.
സമ്മതിച്ച തുക മുഴുവനായും നിയമപരമായ രേഖകള്‍ പൂര്‍ത്തീകരിച്ചും ലഭിക്കുന്നില്ലെങ്കില്‍, വാഹനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ വാഹനം കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F