July 04, 2024
July 04, 2024
അബൂദബി: എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയത്.
സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടില്‍ എത്തിക്കാനുള്ള പകരം സംവിധാനത്തെ കുറിച്ചും അധികൃതർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്.