September 02, 2024
September 02, 2024
മസ്കത്ത്: ഒമാനിൽ ചില തൊഴിലുകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഇന്നലെ (ഞായറാഴ്ച) മുതൽ നിലവിൽ വന്നു. പുതുതായി 32 ഓളം വിവിധ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുകയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
1. ഭക്ഷണവും മെഡിക്കൽ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന ശീതീകരിച്ച ട്രെയിലറിന്റെയും ട്രക്കിന്റെയും ഡ്രൈവർ
2. ജലഗതാഗതത്തിനുള്ള ട്രക്കിന്റെയും ട്രെയിലറിന്റെയും ഡ്രൈവർ
3. ഹോട്ടൽ റിസപ്ഷൻ മാനേജർ
4. നീന്തൽ രക്ഷാപ്രവർത്തകൻ
5. ടൂറിസ്റ്റ് ഏജന്റ്
6. ട്രാവൽ ഏജന്റ്
7. റൂം സർവീസ് സൂപ്പർവൈസർ
8. ക്വാളിറ്റി കൺട്രോൾ മാനേജർ
9. ക്വാളിറ്റി ഓഫീസർ
10. ഡ്രില്ലിംഗ് എഞ്ചിനീയർ
11. ഡ്രില്ലിംഗ് സൂപ്പർവൈസർ
12. ഇലക്ട്രീഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ
13. മെക്കാനിക്ക്/ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ
14. ഡ്രില്ലിംഗ് മെഷർമെന്റ് എഞ്ചിനീയർ
15. ക്വാളിറ്റി സൂപ്പർവൈസർ
16. എയർക്രാഫ്റ്റ് ലോഡിംഗ് സൂപ്പർവൈസർ
17. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്
18. ഷിപ്പ് മൂറിംഗ് ആൻഡ് ടൈയിംഗ് വർക്കർ
19. ലേബർ സൂപ്പർവൈസർ
20. കാർഗോ ലോഡിംഗ് ആൻഡ് അൺലോഡിംഗ് സൂപ്പർവൈസർ
21. കൊമേഴ്സ്യൽ പ്രൊമോട്ടർ (സെയിൽസ് റെപ്രസന്റേറ്റീവ്)
22. കൊമേഴ്സ്യൽ ബ്രോക്കർ
23. ഗുഡ്സ് അറേഞ്ചർ
24. ഫ്ലാറ്റ്ബെഡ് ക്രെയിൻ ഡ്രൈവർ
25. ഫോർക്ക്ലിഫ്റ്റ് ഡ്രൈവർ.
26. ന്യൂ വെഹിക്കിൾ സെയിൽസ് പേഴ്സൺ
27. യൂസ്ഡ് വെഹിക്കിൾ സെയിൽസ് പേഴ്സൺ
28. ന്യൂ സ്പെയർ പാർട്സ് സെയിൽസ് മാൻ
29. യൂസ്ഡ് സ്പെയർ പാർട്സ് സെയിൽസ് മാൻ
30. ജനറൽ സിസ്റ്റം അനലിസ്റ്റ്
31. ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്വർക്ക് സ്പെഷ്യലിസ്റ്റ്
32. മറൈൻ സൂപ്പർവൈസർ
ഈ തസ്തികകളിൽ എല്ലാം ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും. സിസ്റ്റം അനലിസ്റ്റ് ജനറൽ, ഇൻഫോമേഷൻ സിസ്റ്റം നെറ്റ്വർക് സ്പെഷ്യലിസ്റ്റ്, മറൈൻ ഒബ്സർവർ, വെസൽ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ എന്നീ തസ്കികളിലെ സ്വദേശി വൽക്കരണം ജനുവരി 1 മുതൽ നടപ്പിലാവും. കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി ഒന്ന് മുതൽ സ്വദേശിവൽക്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവൽക്കരണം 2027 ജനുവരി ഒന്നിനാണ് നടപ്പാവുക.
അതേസമയം, 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപം നിരോധിച്ചു. ഇത് സംബന്ധിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ മൊത്തം വിദേശ നിക്ഷേപ നിയന്ത്രിത മേഖലകൾ 123 ആയി ഉയർന്നു. ഒമാനി സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിന് ഗവൺമെന്റ് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതു വഴി ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംരംഭകത്വ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര നിക്ഷേപത്തിന് കൂടുതൽ ആകർഷകമായ അന്തരീക്ഷം ഒരുക്കലും ഒമാനി ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ വികസനത്തെ പിന്തുണക്കലും തീരുമാനത്തിന്റെ ലക്ഷ്യമാണ്. നിലവിലെ നിക്ഷേപ പദ്ധതികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയുടെയോ അവരുടെ പ്രതിനിധിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ നിലവിലുള്ള നിക്ഷേപ പദ്ധതികൾ കൈമാറ്റം ചെയ്യാനാകില്ല.
1. മൊബൈൽ കഫേ
2.ശുദ്ധജല മത്സ്യകൃഷി
3. പഴയ മെയിൽബോക്സ് വാടകക്ക് നൽകുന്ന സേവനങ്ങൾ
4. പബ്ലിക് ക്ലർക്ക് സേവനങ്ങൾ
5. സനദ് സേവന കേന്ദ്രം
6. എൽ.പി.ജി (പാചക വാതകം) ഫില്ലിങ് സ്റ്റേഷനുകളുടെ മാനേജ്മെന്റും പ്രവർത്തനവും
7. ഉപയോഗിച്ച ബാറ്ററികളും എണ്ണകളും ശേഖരിക്കൽ
8. ഗ്രോസറികൾ
9. പൂക്കളും ഔഷധച്ചെടികളും വാറ്റിയെടുത്ത് കരകൗശല ഉൽപന്നങ്ങൾ ഉണ്ടാക്കൽ
10. കുന്തിരക്ക വെള്ളവും എണ്ണയും ഉത്പാദിപ്പിക്കുന്നതിനുള്ള കരകൗശല ഉൽപന്നങ്ങളുടെ നിർമാണം
11. ലെതർ കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
12. ഈന്തപ്പനയോലയിൽ നിന്നുള്ള കരകൗശല ഉൽപന്നങ്ങളുടെ നിർമാണം
13. മരത്തിൽനിന്നുള്ള കരകൗശല ഉൽപന്ന നിർമാണം
14. ധൂപവർഗം ഉണ്ടാക്കുകയും തയാറാക്കുകയും ചെയ്യൽ
15. സൗന്ദര്യവർധക വസ്തുക്കൾക്കും സുഗന്ധദ്രവ്യങ്ങൾക്കുമായുള്ള കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
16. മൺപാത്രങ്ങൾ, പോർസലൈൻ എന്നിവയിൽനിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
17. കല്ല്, ജിപ്സം എന്നിവയിൽനിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
18. വെള്ളി കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ
19. ചെമ്പ്,ലോഹങ്ങൾ എന്നിവയിൽനിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
20. അലൂമിനിയത്തിൽ നിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
21. പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങളിൽ നിന്ന് കരകൗശല ഉൽപന്നങ്ങൾ നിർമിക്കൽ
22. ചർമ സംരക്ഷണ സേവനങ്ങൾ
23. ഇവന്റ് സപ്ലൈകളും ഫർണിച്ചർ വാടകയും
24.സ്ക്രാപ്പ് നിർമാണ സാമഗ്രികളുടെ പ്രത്യേക സ്റ്റോറുകളിൽ ചില്ലറ വിൽപന (സ്ക്രാപ്പ് ഇരുമ്പ് വ്യാപാരം ഉൾപ്പെടെ)
25. കുടിവെള്ളത്തിന്റെ പ്രത്യേക സ്റ്റോറുകളിലെ ചില്ലറ വിൽപന (ഉൽപാദനവും ഗതാഗതവും ഒഴികെ)
26. നടീലിനും അലങ്കാരത്തിനും തൈകൾക്കും വേണ്ടി സസ്യങ്ങൾ വളർത്തൽ (നഴ്സറികൾ)
27. ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F