പ്രതികൂല കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള 7 വിമാനങ്ങൾ തിരിച്ചുവിട്ടു
July 22, 2024
July 22, 2024
ന്യൂസ്‌റൂം ബ്യുറോ
നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട്ട് ഇറങ്ങാനാകാതെ 7 വിമാനങ്ങൾ ഇന്നലെ (ഞായർ) കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഒമാൻ എയറിന്റെ മസ്കത്ത്–കോഴിക്കോട്, ഖത്തർ എയർവേയ്സിന്റെ ദോഹ–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിന്റെ മദീന– കോഴിക്കോട്, ദമാം–കോഴിക്കോട്, സലാം എയറിന്റെ മസ്കത്ത്– കോഴിക്കോട്, എയർ അറേബ്യയുടെ അബുദാബി–കോഴിക്കോട്, ഗൾഫ് എയറിന്റെ ബഹ്റൈൻ–കോഴിക്കോട് എന്നീ വിമാനങ്ങളാണ് ഇന്നലെ രാവിലെ കൊച്ചിയിലിറങ്ങിയത്. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വിമാനങ്ങളെല്ലാം കോഴിക്കോട്ടേയ്ക്ക് മടങ്ങിപ്പോയി.