Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
കുവൈത്തിൽ വിസ കച്ചവടം നടത്തിയ പ്രവാസി സംഘം അറസ്റ്റിൽ

August 08, 2024

August 08, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ കച്ചവടം നടത്തിയ പ്രവാസി സംഘം അറസ്റ്റിൽ. സിറിയൻ, ഈജിപ്ഷ്യൻ പൗരന്മാർ ഉൾപ്പെടെ ആറംഗ സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് (വ്യാഴം) അറസ്റ്റ് ചെയ്തത്. 

വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും നിലവിലില്ലാത്ത കമ്പനികൾ സ്ഥാപിച്ചാണ് ഇവർ റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. ഒരു തൊഴിലാളിയിൽ നിന്ന് 350 മുതൽ 1000 കുവൈത്ത് ദിനാർ വരെ ഫീസ് ഈടാക്കി നിരവധി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ സംഘത്തിന് കഴിഞ്ഞു. റസിഡൻസി വ്യാപാരികളെ അറസ്റ്റ് ചെയ്യാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടി.


Latest Related News