November 18, 2023
November 18, 2023
ദോഹ: ഇസ്രയേല്‍ ആക്രമണം തുടരുന്ന ഗസയില്‍ നിന്ന് ഖത്തറിന്റെ ഇടപെടലില്‍ 54 ബോസ്‌നിയന്‍ പൗരന്‍മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ ഗസയില്‍ കുടുങ്ങിയ ഇവരെ ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 54 പേരുടെ സംഘത്തെ ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ താരിഖ് അലി അല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ റഫ അതിര്‍ത്തിയില്‍ സ്വാഗതം ചെയ്തു.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബോസ്‌നിയന്‍ പൗരന്‍മാരെ ഗസയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ബോസ്‌നിയന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F