Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഖത്തറിലെ സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവൽ സന്ദർശിച്ചത് 50,000 പേർ

August 05, 2024

news_malayalam_events_in_qatar

August 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ സംഘടിപ്പിച്ച ഒൻപതാം പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിൽ വിനോദസഞ്ചാരികളടക്കം 50,000 സന്ദർശകർ പങ്കെടുത്തു. 240 ടണ്ണിലധികം പുതിയ ഈന്തപ്പഴങ്ങളാണ് ഫെസ്റ്റിവലിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഈന്തപ്പഴങ്ങളാണ് വിറ്റുപോയത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ 12 ദിവസം ഫെസ്റ്റിവൽ നീണ്ടുനിന്നു.

സൂഖ് വാഖിഫ് മാനേജ്‌മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 240,172 കിലോഗ്രാം ഈത്തപ്പഴമാണ് ഫെസ്റ്റിവലിൽ വിറ്റഴിച്ചത്. 105,333 കിലോഗ്രാം ഖലാസ് ഇനമാണ് ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വിറ്റുപോയത്. 45,637 ഖുനൈസി കിലോഗ്രാമും, ഷിഷി ഈന്തപ്പഴങ്ങൾ 42,752 കിലോഗ്രാമും, ബർഹി ഈന്തപ്പഴങ്ങൾ 27,260 കിലോഗ്രാമും വിറ്റു. മറ്റ് ഇനങ്ങളുടെ വിൽപ്പന 19,190 കിലോഗ്രാമിലുമെത്തി.

പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും ഖത്തർ നൽകുന്ന വലിയ താൽപ്പര്യത്തിന് വിപുലമായ പൊതുജന പങ്കാളിത്തമാണ് ഇത്തവണത്തെ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കിയതെന്ന് കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.

ഈ വർഷം പ്രദർശനത്തിൽ പങ്കെടുത്ത ഫാമുകളുടെ എണ്ണം 110 പ്രാദേശിക ഫാമുകളായി വർധിച്ചിട്ടുണ്ട്. ഖ്ലാസ്, ഷിഷി, ഖുനൈസി, ബർഹി, ഇറാഖി, സുക്കാരി, സഗ്‌ലൗൽ, സുൽത്താന, അൽ ഘർ, നബത്ത് സെയ്ഫ്, ലുലു, റാസിസി, ഷിഹാബ് തുടങ്ങിയ ഇനങ്ങളാണ് ഫെസ്റ്റിവലിൽ വില്പനയ്‌ക്കെത്തിയത്. 510 കിലോ അത്തിപ്പഴവും 395 കിലോ ബദാമും വിറ്റഴിച്ച നാടൻ പഴങ്ങളുമായി മൂന്ന് ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള പ്രത്യേക വിഭാഗവും പ്ലാന്റ് ടിഷ്യു കൾച്ചർ ലബോറട്ടറി പ്രതിനിധീകരിക്കുന്ന കാർഷിക ഗവേഷണ വകുപ്പിന്റെ പ്രത്യേക പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഖുലൈഫി പറഞ്ഞു.


Latest Related News