August 26, 2024
August 26, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വിമാനത്താവളം വഴിയാണ് സംഘം മയക്കുമരുന്ന് കടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. 2.4 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പ്രതികൾ കസ്റ്റംസിൽ ജോലി ചെയ്യുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F