May 11, 2024
May 11, 2024
റിയാദ്: ഇത്തവണത്തെ ഹജ്ജ് സീസണില്‍ 40 ദശലക്ഷത്തിലധികം കുപ്പി സംസം വെള്ളം തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുമെന്ന് സംസം കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഓരോ തീര്‍ത്ഥാടകനും 22 ബോട്ടിലുകള്‍ വീതം അനുവദിക്കും. ഏറ്റവും പുതിയ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസം വെള്ളം ഓര്‍ഡര്‍ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വാട്ടര്‍ ബോട്ടിലുകളില്‍ ബാര്‍കോഡ് സേവനം ഏര്‍പ്പെടുത്തും. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് കമ്പനിയുമായി ബന്ധപ്പെടാന്‍ കഴിയുമെന്നും സംസം കമ്പനി അധികൃതര്‍ പറഞ്ഞു. ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവര്‍ത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F