July 02, 2024
July 02, 2024
മനാമ: ബഹ്റൈനിൽ നിരോധിത കാലയളവിൽ ചെമ്മീൻ പിടിച്ച അഞ്ചുപേർ അറസ്റ്റിൽ. ഒരു സ്വദേശിയും നാല് ഇന്ത്യക്കാരുമാണ് പിടിയിലായത്. ബഹ്റൈനിക്ക് ഒരു മാസം തടവിന് ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു. നാല് ഇന്ത്യക്കാരെ 10 ദിവസം റിമാൻഡ് ചെയ്യാനും കോടതി ഉത്തരവുണ്ട്.
ചെമ്മീനും ചെമ്മീൻ പിടിക്കുന്നതിന് ഉപയോഗിച്ച വലയും ബോട്ടും കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. ഇവരിൽ നിന്നും 60 കിലോ ചെമ്മീനാണ് പിടിച്ചെടുത്തത്. നിരോധിത ബോട്ടും ട്രോൾ വലയും ചെമ്മീൻ പിടിക്കാൻ ഉപയോഗിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഖോർഫാഷ്ത് മേഖലയിൽ നിന്നാണ് നാല് ഇന്ത്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പിടികൂടിയത്. സ്പോൺസറായ സ്വദേശിക്ക് ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു. ഇന്ത്യൻ പൗരന്മാരിൽ ഒരാൾക്ക് 200 ദീനാർ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ നടപടികൾക്ക് ശേഷം ഇന്ത്യക്കാരെ നാടുകടത്തുമെന്നാണ് റിപ്പോർട്ട്.