Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ബഹ്റൈനിൽ നാ​ല് ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബ​ഹ്‌​റൈ​ൻ ക​ട​ലി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് നാ​ല് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​സ് അ​റി​യി​ച്ചു. ‘കോ​ഫ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പി​ടി​യി​ലാ​യ​ത്.

ഏ​ക​ദേ​ശം 40 കി​ലോ ചെ​മ്മീ​ൻ ഇ​വ​രി​ൽ​ നി​ന്ന് ക​ണ്ടെ​ടു​ത്തു. ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ കി​റ്റ്, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വ​രു​ടെ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. നി​രോ​ധി​ത മീ​ൻ​പി​ടി​ത്ത വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, കൂ​ട്ടി​യി​ടി ത​ട​യാ​ൻ നാ​വി​ഗേ​ഷ​ൻ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ മത്സ്യ​ബ​ന്ധ​നം, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യി​ൽ​ നി​ന്ന് ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, എ​ന്നീ കു​റ്റ​ങ്ങ​ൾ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.


Latest Related News