Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
കുവൈത്തിൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ നാ​ല് ​​പേ​ർ അറസ്റ്റിൽ

May 14, 2024

news_malayalam_arrest_updates_in_kuwait

May 14, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ സ്വദേശിയെയും മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​വ​ശം വെ​ച്ച മൂ​ന്ന് ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളെ​യും ക്രി​മി​ന​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ്​ ചെ​യ്തു. 270 മ​രി​ജു​വാ​ന തൈ​ക​ൾ, 5,130 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 4,150 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, മ​റ്റു മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ പ്രതികളിൽ നി​ന്ന് പി​ടി​കൂ​ടി. വീ​ട്ടി​ൽ പ്ര​ത്യേ​ക മു​റി ഒ​രു​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് തൈ​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ചെ​ടി​ക​ൾ വ​ള​രാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​വും വെ​ള്ള​വും വെ​ളി​ച്ച​വും എ​ല്ലാം സജ്ജീകരിച്ചിരുന്നു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വിഭാഗത്തിലെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന്റെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ഹാ​ഷി​ഷ്, 21 ഗ്രാം ​കൊ​ക്കെ​യ്ൻ, ആ​റു കാ​ൻ മ​രി​ജു​വാ​ന ഓ​യി​ൽ, മ​രി​ജു​വാ​ന ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, ല​ഹ​രി നി​റ​ച്ച മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, 10 കു​പ്പി മ​ദ്യം എ​ന്നി​വ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ​ വ്യ​ക്ത​മാ​ക്കി. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നാ​ർ​ക്കോ​ട്ടി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, ക​ട​ത്ത​ൽ, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News