November 20, 2023
November 20, 2023
കെയ്റോ: ഗസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന അൽ ഷിഫ ആശുപത്രിയിലുണ്ടായിരുന്ന 31 നവജാത ശിശുക്കളെ റഫ അതിർത്തിയിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റി. ലോകാരോഗ്യ സംഘടന (WHO) യു.എൻ ഓഫിസുമായി സഹകരിച്ച് ഫലസ്തീൻ റെഡ്ക്രസന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് (ഞായറാഴ്ച) കുട്ടികളെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫലസ്തീൻ റെഡ് ക്രസന്റ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു ഡോക്ടർമാരും രണ്ടു നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഫലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസിൽ കുട്ടികളെ റഫ അതിർത്തിയിൽ എത്തിച്ചതെന്ന് ഗസ ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സകൂത്ത് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം നവംബർ 18ന് (ശനിയാഴ്ച) ഗസയിലെ അൽ ഷിഫ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. 31 നവജാത ശിശുക്കൾ ഉൾപ്പെടെ 291 രോഗികളാണ് ആശുപത്രിയിൽ അവശേഷിക്കുന്നത്. അണുബാധയേറ്റ വലിയ മുറിവുകളും നട്ടെല്ലിന് തകരാറുപറ്റിയവരുമായതിനാൽ ഇവരിൽ ഭൂരിഭാഗം പേർക്കും നടക്കാൻ പോലും പറ്റാത്തവരായിരുന്നു.
അതേസമയം, വൈദ്യുത ബന്ധം നിലച്ചതിനെ തുടര്‍ന്ന് ഗസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കള്‍ നവംബർ 12ന് മരിച്ചിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പോലും തികയാത്ത കുഞ്ഞുങ്ങളാണ് മരണപ്പെട്ടതെന്ന് ആശുപത്രി ഫെസിലിറ്റി ഡയറക്ടര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയും തടസ്സപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും ആശുപത്രിയിൽ നിലച്ചിരുന്നു. 2500 ജനങ്ങൾ, രോഗികൾ, മെഡിക്കൽ ജീവനക്കാർ എന്നിവർ നവംബർ 18 (ശനിയാഴ്ച) രാവിലെയോടെ അൽ ഷിഫ ആശുപത്രി വിട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 മെഡിക്കൽ സ്റ്റാഫുകൾ ബാക്കിയുള്ള രോഗികൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F