Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
കുവൈത്തിൽ എണ്ണ കമ്പനിയിൽ നിന്ന് ഡീസല്‍ മോഷണം നടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാര്‍ ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ കമ്പനിയിൽ നിന്ന് ഡീസല്‍ മോഷണം നടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാര്‍ ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. ഒരു സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്. എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ സംശയമാണ് ഇവരെ കുടുക്കിയത്. ജീവനക്കാരൻ അധികൃതര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍-വഫ്ര മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ഷെഡ്ഡിന്‍റെ മറവിലാണ് ഡീസല്‍ മോഷണം കണ്ടെത്തിയത്.

പിടിയിലായ ഇന്ത്യക്കാര്‍ ട്രക്ക് ഡ്രൈവറുമാരാണ്. മോഷ്ടിച്ച ഡീസല്‍ വാട്ടര്‍ ടാങ്കറുകളിലായിരുന്നു ഇവര്‍ കടത്തിയിരുന്നത്. ഇവ പുറത്തുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വില്‍ക്കുന്നതായിരുന്നു. ഓരോ ഇടപാടിലും 200 ദിനാര്‍ വച്ച് തനിക്ക് ലഭിക്കുമായിരുന്നുവെന്നും, ബാക്കി തുക ഇന്ത്യക്കാര്‍ വീതം വയ്ക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സ്വദേശി പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി കേസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.


Latest Related News