Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
കുവൈത്തിൽ സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

June 23, 2024

June 23, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റേയും ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷന്റേയും സഹകരണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം പ്രതികളെ പിടികൂടിയത്. 

ഒരു മെഡിക്കൽ സെന്ററിൽ നിന്ന് സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ചതിനും പലചരക്ക് കടകളിൽ  അവ അനധികൃതമായി വീണ്ടും വിൽപ്പന നടത്തിയതിനുമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ ആരോഗ്യമന്ത്രാലയത്തിലെ ഒരു ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. ആവശ്യമായ നിയമനടപടികൾക്കായി കണ്ടുകെട്ടിയ വസ്തുക്കളും പ്രതികളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


Latest Related News