May 07, 2024
May 07, 2024
ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് പ്രതികളെ പിടികൂടിയത്. തുറമുഖം വഴി രാജ്യത്തേക്കുകൊണ്ടുവന്ന ഉരുളക്കിഴങ്ങ് ചരക്കിൽ കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. നാർകോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തിൽ പിടികൂടിയ സാധനങ്ങളുടെ സൗദിയിലെ സ്വീകർത്താക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
കണ്ടെയ്നറുകളിലൊന്നിൽ പരിശോധന നടത്തിയപ്പോൾ കണ്ടെയ്നറിന്റെ എയർ കണ്ടീഷനിങ് ഉപകരണത്തിനുള്ളിലും കൊക്കെയ്ൻ കണ്ടെത്തിയെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ നിരീക്ഷണത്തിലാണെന്നും സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F