May 12, 2024
May 12, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട 24 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ യൂണിറ്റ് വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
നിയമവിരുദ്ധമായ പെരുമാറ്റങ്ങളോ പൊതു ധാർമ്മിക ലംഘനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഹോട്ട്‌ലൈനിലേക്കോ (112) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓപ്പറേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്കോ (25589655 – 25589644) റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F