November 18, 2023
November 18, 2023
ഗസ: ഗസയിൽ അൽ-ഷിഫ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 20 ലധികം രോഗികൾ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധനക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച (നവംബർ 11) മുതൽ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 24 രോഗികൾ പവർകട്ട് മൂലമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
“വൈദ്യുതി തടസ്സം കാരണം പ്രധാന മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചതിനാൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വിവിധ വിഭാഗങ്ങളിലായി 24 രോഗികൾ മരിച്ചു,” ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പറഞ്ഞു.
മെഡിക്കൽ കോമ്പൗണ്ട് ഒരു “വലിയ ജയിലായും” ഉള്ളിലുള്ള എല്ലാവരുടെയും “കൂട്ടക്കുഴി”യായും ആശുപത്രി മാറിയെന്ന് അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
“നമുക്ക് ഒന്നുമില്ല - വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല. ഓരോ നിമിഷം കഴിയുന്തോറും നമുക്ക് ഒരു ജീവൻ നഷ്ടപ്പെടുകയാണ്," സാൽമിയ പറഞ്ഞു.
അതേസമയം, അൽ-ഷിഫ ആശുപത്രിയെ ഒഴിപ്പിക്കാൻ ഒരു മണിക്കൂർ സമയം ഇസ്രായേൽ സൈന്യം അനുവദിച്ചതായി അൽ-ഷിഫ ആശുപത്രിയിലെ ഒരു ഡോക്ടർ അൽ ജസീറയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F