June 15, 2024
June 15, 2024
കോട്ടയം: കോട്ടയത്ത് തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുറിച്ചി സ്വദേശി അഭിനവ്(12) മാടപ്പള്ളി സ്വദേശി ആദര്‍ശ്(15) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചെമ്പുംപുറത്തെ പാറക്കുളത്തിലാണ് അപകടം. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേയാളും വെള്ളത്തില്‍ വീണു.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണെന്ന കാര്യം മനസിലാക്കിയത്. പിന്നീട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.