October 03, 2023
October 03, 2023
മനാമ: ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് മരിച്ചത്. രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലീന ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്‌സ ഏബ്രഹാം.
പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്ക് സ്വദേശിയായ കൊല്ലക്കോടൻ ദാവൂദ് (40) ഒമാനിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം.. 4 വർഷമായി ഒമാനിലെ നിസ് വയസിലാണ് ജോലി ചെയ്‌തിരുന്നത്. അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്. പിതാവ്: പരേതനായ മുഹമ്മദലി. മാതാവ്: വെട്ടിക്കാളി ജമീല. ഭാര്യ: റുബീന. മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ.
നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV