Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തിലെ 17 പ്രദേശങ്ങളിൽ നാളെ താൽക്കാലികമായി ജല വിതരണം മുടങ്ങും 

February 07, 2024

news_malayalam_ministry_updates_in_kuwait

February 07, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ 17 പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 8) താൽക്കാലികമായി ജല വിതരണം മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നാളെ രാത്രി 10:00 മണി മുതൽ 6 മണിക്കൂർ സമയത്തേക്കാണ് ജല വിതരണം മുടങ്ങുക. സഭൻ പമ്പിംഗ് സ്റ്റേഷനിലെ ജല ശൃംഖലയുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണിത്. 

സബാഹ് അൽ-സലീം, മുഷ്‌രിഫ്, ബയാൻ, അൽ-അദാൻ, അബു ഫ്തൈറ, അൽ-ഖുസൂർ, അൽ-സാൽമിയ, അൽ-സലാം , അൽ-സഹ്‌റ, ഫർവാനിയ, അൽ-സിദ്ദിഖ്, റുമൈത്തിയ, അൽ-സുറ, സൽവ, ഹവല്ലി സ്ക്വയർ, വെസ്റ്റ് മുഷ്രിഫ്, അൽ-ഖാലിദിയ എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News