Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ഗസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം; 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

August 10, 2024

August 10, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗസയിലെ അൽ തബീൻ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് (ശനിയാഴ്ച) രാവിലെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് ഇസ്രയേൽ ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തിൽ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയിൽ തീ പടർന്ന് പിടിച്ചതായി അന്തർ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഹമാസ് - ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികൾ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേൽ ഇന്റലിജൻസ് നൽകിയ വിവരത്തേ തുടർന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. 

മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ജൂലൈ മാസത്തിന്റെ ആരംഭം മുതൽ നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ ഒരു ഡസനിലേറെ സ്കൂളുകളാണ് ഗാസയിൽ ആക്രമിക്കപ്പെട്ടത്. ഓരോ തവണയും ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഈ സ്കൂളുകളിൽ ഏറിയ പങ്കും യുഎൻ നടത്തുന്നവയാണ്. സ്കൂളുകൾക്കെതിരായ ആക്രമണം യുഎൻ ഇതിനോടകം അപലപിച്ചിട്ടുണ്ട്.


Latest Related News