Breaking News
ഖത്തറിലെ പ്രമുഖ അൽ അനീസ് ഗ്രൂപ്പിലേക്ക് ബ്ബയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു |
മിഡിലീസ്റ്റ് 'പുതിയ യൂറോപ്പ്' ആയി മാറും,ജി-20 ഉച്ചകോടിക്ക് പിന്നാലെ മുഹമ്മദ് ബിൻ സൽമാന്റെ പഴയ വീഡിയോ വൈറലാവുന്നു

September 11, 2023

 Malayalam_Gulf_News

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ് :ജി 20 ഉച്ചകോടിയിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുഎസ്, ഇന്ത്യ, യു.എ.ഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ചേർന്ന് കഴിഞ്ഞ ദിവസം ദില്ലിയിൽ സമാപിച്ച ജി-20 ഉച്ചകോടിയിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്.

സൗദി അറേബ്യയുടെ ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്ന അഭിമുഖ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. മിഡിൽ ഈസ്റ്റ് 'പുതിയ യൂറോപ്പ്' ആയി മാറുമെന്ന്  2018 ലെ വീഡിയോയിൽ,അദ്ദേഹം പറയുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് സൗദി അറേബ്യ  സമൂല പരിവർത്തനത്തിന് വിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ വിജയം കാരണം  നിരവധി രാജ്യങ്ങൾ നമ്മെ പിന്തുടരുമെന്നും  30 വർഷത്തിനുള്ളിൽ അടുത്ത ആഗോള നവോത്ഥാനം മിഡിൽ ഈസ്റ്റിലായിരിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറയുന്നുണ്ട്. ഇത് സൗദികളുടെ പോരാട്ടമാണ്, ഇത് എന്റെ പോരാട്ടമാണ്, ഞാൻ വ്യക്തിപരമായി ഏറ്റെടുക്കുന്നു, മിഡിൽ ഈസ്റ്റിനെ ലോകത്തിന്റെ മുൻനിരയിൽ കാണുന്നതിന് മുമ്പ് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ലക്ഷ്യം നൂറു കൈവരിക്കുമെന്ന് ഞാൻ കരുതുന്നു-രാജകുമാരൻ ആത്മവിശ്വാസത്തോടെ പറയുന്നു

ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ പാതയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ പാതയും ഇടനാഴിയിൽ ഉൾപ്പെടുന്നു.  കപ്പൽ-റെയിൽ ഗതാഗത ശൃംഖല, റോഡ് ഗതാഗത റൂട്ടുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.

ദൽഹിയിലുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേർന്ന് തിങ്കളാഴ്ച ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സെപ്റ്റംബർ ഒമ്പതിന് ദൽഹിയിൽ എത്തിയ അദ്ദേഹം ഇന്ന് റിയാദിലേക്ക് മടങ്ങും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News