Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഇസ്രായേലിൽ പാളയത്തിൽ പട,സൈന്യത്തിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ചതിയനും രാജ്യദ്രോഹിയുമാണെന്ന് ആക്ഷേപം

June 30, 2025

 netanyahu_faces_growing_pressure_from_radical_right_wing_jews

June 30, 2025

ന്യൂസ്‌റൂം ബ്യുറോ

ടെൽ അവീവ് : ഇറാനുമായുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇസ്രായേൽ സൈന്യത്തിനെതിരെ ഒരു വിഭാഗം സംഘടിച്ചെത്തി പ്രതിഷേധിച്ചതായി റിപ്പോർട്ട്.തീവ്രവലത് ജൂത വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടമാളുകള്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ പലസ്തീനിയന്‍ ഗ്രാമം ആക്രമിക്കാന്‍ എത്തിയ ഒരു സംഘത്തെ ഇസ്രയേല്‍ സൈന്യം തടഞ്ഞിരുന്നു. ഇവരുമായുള്ള തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിന് നേരെ ഒരുകൂട്ടമാളുകള്‍ സംഘടിച്ചെത്തിയത്. ഇസ്രയേല്‍ സൈന്യത്തിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ചതിയനും രാജ്യദ്രോഹിയുമാണെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആര്‍മി ബേസിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിലെടുത്തതായും ഐ.ഡി.എഫ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News