Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം 95 ആയി

January 07, 2025

nepal-earthquake-death-toll-rises-to-95-many-injured

January 07, 2025

ന്യൂസ്‌റൂം ബ്യുറോ

കാഠ്മണ്ഡു : നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 95 ആയി. 130ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.35നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ ഷിഗാറ്റ്‌സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി.
നേപ്പാളിന്റെ ഭൂപ്രകൃതിയാണ് അടിക്കടി നേപ്പാളില്‍ ഭൂചലനത്തിന് കാരണമാകുന്നത്. 2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000 പേര്‍ മരിക്കുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News