ദോഹ : മുംബൈയിലെ വസതിയിൽ അക്രമിയിൽ നിന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻ ദോഹയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കി. സുരക്ഷ കണക്കിലെടുത്താണ് ദോഹയിൽ താമസിക്കാൻ സ്വന്തം പേരിൽ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
പേൾ ഖത്തറിലെ സെന്റ് റെജിസ് മാർസ അറേബ്യ ഐലൻഡിലാണ് വീട് സ്വന്തമാക്കിയതെന്നും സുരക്ഷ പ്രധാനമാണെന്നും അൽഫർദാൻ ഗ്രൂപ്പ് മുംബൈയിൽവാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദ്വീപിലെ അത്യാഡംബര ബ്രാൻഡഡ് വസതികളിലെ വിശിഷ്ട അതിഥിയായാണ് പുതിയ വീട്ടുടമസ്ഥനായ സെയ്ഫ് അലി ഖാനെ കമ്പനി പരിചയപ്പെടുത്തിയത്. “ധാരാളം യാത്ര ചെയ്യുകയും ആഡംബരത്തെ വിലമതിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ, ഖത്തറിലെ സെന്റ് റെജിസ് റെസിഡൻസസ് ശരിയായ തിരഞ്ഞെടുപ്പാണെന്ന് തോന്നി'-സെന്റ് റെജിസ് റെസിഡൻസസിൽ നിക്ഷേപിക്കാനും ഖത്തറിനെ തന്റെ രണ്ടാമത്തെ വീടാക്കി മാറ്റാനുമുള്ള തീരുമാനത്തെക്കുറിച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്, പക്ഷേ ഖത്തർ സവിശേഷമായ അന്തരീക്ഷമാണ് നൽകുന്നത്. സമാധാനം, സുരക്ഷ, പരിഷ്കൃതമായ ആധുനിക ജീവിതം ഇവയെല്ലാം പ്രധാനമാണ്. ഇന്ത്യയുമായി അടുത്തുകിടക്കുന്ന പ്രദേശമെന്ന നിലയിലും ഖത്തർ എനിക്കും കുടുംബത്തിനും താമസിക്കാൻ ഏറെ അനുയോജ്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയെ ഞെട്ടിച്ച മുംബൈയിലെ വസതിയിൽ തനിക്കു നേരെയുണ്ടായ ആക്രമണത്തിന് മാസങ്ങൾക്ക് ശേഷമാണ് നടന്റെ പ്രഖ്യാപനം.കഴിഞ്ഞ ജനുവരിയിലാണ് നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ എത്തിയഅജ്ഞാതൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപിച്ചത്. വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ ശരീരത്തിൽ ആറ് മുറിവുകളുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം സുഖം പ്രാപിച്ച നടൻ ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
നിലവിൽ സെയ്ഫ് അലി ഖാൻ പങ്കാളിയായ കരീന കപൂറിനും മക്കൾക്കുമൊപ്പം ബാന്ദ്രയിലെ അപാർട്ട്മെൻ്റിലാണ് താമസം. മുംബൈയ്ക്ക് പുറമെ ലണ്ടനിലും സ്വിറ്റ്സർലാൻ്റിലും സെയ്ഫ് അലി ഖാന് പാർപ്പിടങ്ങളുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0