Breaking News
നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ |
കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,മോദി മൂന്നാം തവണയും പ്രധാനമന്ത്രി

June 09, 2024

 nda_gov_oath_ceremony_today

June 09, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂ ദൽഹി : രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഇത് മൂന്നാം ഊഴം.സഖ്യകക്ഷികളുടെ പിൻബലത്തോടെ രൂപീകരിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ  സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്.

മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫും ഡൽഹിയിൽ ഇന്നലെ എത്തിച്ചേർന്നു.

വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് നിരവധി ലോക നേതാക്കളും പ്രമുഖരും ആശംസകൾ അറിയിച്ചു.യമൻ പ്രധാനമന്ത്രി അഹമ്മദ് ബിൻ മുബാറക്, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രൂ, അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്, സ്വിറ്റ്സർലൻഡ് പ്രസിഡണ്ട് വയോള അംഹെർഡ്, അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തുടങ്ങിയ നിരവധി ലോകരാഷ്ട്ര നേതാക്കളും ടെസ്ല സിഇഒ എലോൺ മസ്കും ആശംസകൾ അറിയിച്ചു. വ്യത്യസ്ത മതങ്ങളിലെ 50 ഓളം പുരോഹിതരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.പ്രമുഖരായിട്ടുള്ള അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിങ്ങനെ ആയിരക്കണക്കിന് ആളുകൾക്കാണ് ക്ഷണം.ഇവർക്ക് പുറമേ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,ഈ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ, സംഘടനാ ചുമതല വഹിക്കുന്ന ഭാരവാഹികൾ എന്നിങ്ങനെ ആയിരത്തിലധികം വ്യക്തികളാണ് ചടങ്ങിന്റെ ഭാഗമാകുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News