ന്യൂഡൽഹി :2022 ലെ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച ആട്ടം ദേശീയ തലത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ആട്ടം. മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് റിഷഭ് ഷെട്ടി (ചിത്രം -കാന്താര), മികച്ച നടി നിത്യ മേനോന്‍ (തിരുച്ചിത്രമ്ബലം). മികച്ച മലയാള സിനിമ ആയി സൗദി വെള്ളക്ക . മികച്ച ചലച്ചിത്ര ഗ്രന്ഥം അവാർഡ് മലയാളിയായ കിഷോര്‍ കുമാറിന്.
മികച്ച സിനിമാ നിരൂപണം- ദീപക് ദുഹ
മികച്ച ആനിമേഷന്‍ ചിത്രം - കോക്കനട്ട് ട്രീ
മികച്ച ഡോക്യുമെന്റ്‌റി - മര്‍മേഴ്‌സ് ഓഫ് ജംഗിള്‍
മികച്ച തമിഴ് സിനിമ -പൊന്നിയന്‍ സെല്‍വന്‍
മികച്ച കന്നഡ ചിത്രം- കെ ജി എഫ് ചാപ്റ്റര്‍ 2
മികച്ച ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
മികച്ച സംഘട്ടനം - അന്‍പറിവ് (കെ ജി എഫ് ചാപ്റ്റര്‍ 2)
2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത് പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ മത്സരത്തിനായി ഉണ്ടായിരുന്നത്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F