Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
ഫലസ്തീനിൽ ഇനിയൊരു തലമുറ പിറവിയെടുക്കരുത്,വളരാനിരിക്കുന്ന ഭ്രൂണങ്ങൾ വരെ നശിപ്പിച്ചതായി യു.എൻ റിപ്പോർട്ട്

March 14, 2025

n-probe-says-israel-attacks-on-gaza-reproductive-centres

March 14, 2025

ന്യൂസ്‌റൂം ബ്യുറോ

ഫലസ്തീനിൽ ഇനിയൊരു തലമുറ പിറവിയെടുക്കരുത്,വളരാനിരിക്കുന്ന ഭ്രൂണങ്ങൾ വരെ നശിപ്പിച്ചതായി യു.എൻ റിപ്പോർട്ട്

ജനീവ: ഹമാസിനെ തുരത്തലോ അമേരിക്കയുൾപെടുന്ന ലോകരാജ്യങ്ങൾ ഭീകരതയെന്ന് പേരിട്ടു വിളിക്കുന്നതിനെ തുടച്ചു നീക്കലോ ആയിരുന്നില്ല ഇസ്രായേലിന്റെ ഗസ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ യു.എൻ പുറത്തുവിട്ടു.അതിക്രൂര യുദ്ധതന്ത്രങ്ങളായിരുന്നു ഇസ്‌റാഈൽ സേന ഗസ്സയിൽ നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.വി.എഫ് ക്ലിനിക്കുകൾ പോലുള്ള സൗകര്യങ്ങൾ തെരഞ്ഞു പിടിച്ച് തകർത്തത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്..പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ചിക്തിസാസൗകര്യങ്ങൾ തകർത്തതു വഴി കൃത്യമായ വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്നും യു.എൻ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

കൃത്യമായ വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള നടപടികളാണ് ഗസ്സയിൽ ഇസ്റാഈൽ ഇക്കാലമത്രയും  നടപ്പാക്കിയതെന്ന് തുറന്നു കാട്ടുകയാണ് ഇപ്പോൾ പുറത്തു വന്ന യു.എൻ റിപ്പോർട്ടും. ഫലസ്തീനിലെ  ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളെക്കുറിച്ച് യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ  തയ്യാറാക്കി യുഎൻ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ സമർപ്പിച്ച 49 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപെടുത്തുന്നത്.
 
ഗർഭിണികൾക്കുള്ള മരുന്നുകളും പ്രസവരക്ഷാ സൗകര്യങ്ങളും ഗസ്സയിലേക്ക് എത്തുന്നത് ബോധപൂർവം തടഞ്ഞും പ്രസവാശുപത്രികൾ തകർത്തും വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്ന് ജനീവ കേന്ദ്രമായ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ പ്രധാന ഇൻ വിട്രോ ഫെർട്ടിലിറ്റി കേന്ദ്രമായിരുന്ന അൽ ബസ്മ ഐ.വി.എഫ് കേന്ദ്രമുൾപ്പെടെ പ്രസവാശുപത്രികൾ തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നു. 4000 ഭ്രൂണങ്ങളാണ് ഒരു ക്ലിനിക്കിൽ തന്നെ നശിപ്പിക്കപ്പെട്ടത്. അൽ ബസ്മ ഐ.വി.എഫ് കേന്ദ്രം ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചതിന് ഒരു തെളിവുമില്ലെന്നും യു.എൻ അന്വേഷണസംഘം കണ്ടെത്തി. ഫലസ്തീനി കുഞ്ഞുങ്ങളുടെ ജനനം തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇത് വംശീയ ഉന്മൂലനത്തിന്റെ പരിധിയിൽ വരുന്നു. ഫലസ്തീനികളുടെ പ്രത്യുൽപാദനക്ഷമത ഇസ്‌റാഈൽ ഇല്ലാതാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

രോമൻ നിയമമനുസരിച്ച് രണ്ട് തരത്തിലുള്ള വംശഹത്യാകുറ്റങ്ങളാണ് ഇസ്റാഈൽ ഇവിടെ നടത്തിയിരിക്കുന്നത്. ഫലസ്തീനികളുടെ ഭൗതികപരമായ നാസം ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനപൂർവ്വം സൃഷ്ടിക്കൽ. ഒരു തലമുറ തന്നെ ഇല്ലാതാകുന്ന വിധത്തിൽ ജനനം തടയൽ.  ഇസ്റാഈൽ സുരക്ഷാ സേന ലൈംഗികാതിക്രമങ്ങൾ നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു ഇടങ്ങളിൽ ഫലസ്തീനികളെ നഗ്നരാക്കി. ബലാത്സംഗ ഭീഷണി മുഴക്കി. ലൈംഗികാതിക്രമങ്ങളും പീഡനങ്ങളുമുണ്ടായി- റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News