ദോഹ :ഖത്തറിലെ മൂവാറ്റുപുഴ, കോതമംഗലം പ്രദേശവാസികൾക്കായി മൂവാറ്റുപുഴ പ്രവാസി അസ്സോസിയേഷൻ ഖത്തർ രൂപികരിച്ചു. ബിൻ ഒമ്രാൻ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറ്റാന്റിൽ ചേർന്ന രൂപീകരണ യോഗത്തിൽ താത്കാലിക ഭരണ സമിതിയുടെ പ്രസിഡന്റായി അരുൺ ജോസിനെയും ജനറൽ സെക്രട്ടറി ആയി ഷെമീർ പുന്നൂരാനെയും ട്രഷറർ ആയി ജിനു മാർട്ടിനെയും തെരെഞ്ഞെടുത്തു.
മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത രൂപീകരണയോഗം പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ICBF മാനേജിങ് കമ്മറ്റി അംഗം കൂടിയായ മിനി സിബി, അരുൺ ജോസ്, ഷെമീർ പുന്നൂരാൻ, മാർട്ടിൻ കൊട്ടുപ്പിള്ളിൽ, റിഷാദ് മൈതീൻ എന്നിവർ സംസാരിച്ച ചടങ്ങിൽ ജിഷാ ജോഫ് സ്വാഗതവും ബേസിൽ നന്ദിയും അറിയിച്ചു .
യോഗത്തിൽ പങ്കെടുത്ത 25 അംഗങ്ങളെയും താത്കാലിക ഭരണസമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു.കുട്ടികൾക്കായി വിവിധ കലാകായിക പരിപാടികൾ,കുടുംബയോഗങ്ങൾ, ഓണാഘോഷം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F