ദോഹ :സ്‌കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സീഷോർ ഗ്രൂപ്പുമായി ചേർന്ന് 'ഗ്രീൻ സ്ട്രോക്ക്സ്' പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നതായി മുനിസിപ്പൽ മന്ത്രാലയം. "മികച്ചതും വൃത്തിയുള്ളതുമായ ക്ലാസ് മുറിക്കായി ഒരുമിക്കാം" എന്ന ശീർഷകത്തിലാണ് മത്സരം. എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
പൊതു ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതോടൊപ്പം നൂതന കലാസൃഷ്ടികളിലൂടെ സമൂഹത്തിന് ഫലപ്രദമായ അവബോധ സന്ദേശങ്ങൾ എത്തിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് മൽസരം സംഘടിപ്പിക്കുന്നത്.
.ശുദ്ധവും സുസ്ഥിരവുമായ പാരിസ്ഥിതിക ദൃശ്യങ്ങൾ അല്ലെങ്കിൽ മാലിന്യം വേർതിരിക്കലിന്റെയും പുനരുപയോഗത്തിന്റെയും ഘട്ടങ്ങൾ ചിത്രീകരിക്കുന്ന കലാസൃഷ്ടികളാണ് മത്സരത്തിനായി അയക്കേണ്ടത്.
മത്സരം 2025 മെയ് വരെ തുടരും. വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവയുൾപ്പെടെ PDF ഫോർമാറ്റിൽ ഓൺലൈനായി ആയി എൻട്രികൾ സ്വീകരിക്കും, ഇമെയിൽ വിലാസം :Seashore@seashorecycling.com.മുനിസിപ്പാലിറ്റി മന്ത്രാലയം, സീഷോർ ഗ്രൂപ്പ്, നിരവധി ആർട്ട് ആൻഡ് ഡിസൈൻ വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സമിതിയാണ് എൻട്രികൾ വിലയിരുത്തുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F