Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ഗൾഫിൽ നിന്ന് തിരിച്ചെത്തിയ യാത്രക്കാരനിൽ 'മങ്കിപോക്സ്‌' സ്ഥിരീകരിച്ചതായി റിപ്പോർട്ട്

August 19, 2024

mpox-virus-detected-pakistan-health-authorities-say-reuters-report

August 19, 2024

ന്യൂസ്‌റൂം ഹെൽത്ത് ഡെസ്ക്

പെഷവാർ : ഗൾഫ് രാജ്യത്ത് നിന്നും തിരിച്ചെത്തിയ യാത്രക്കാരനിൽ മങ്കിപോക്സ്‌ അഥവാ കുരങ്ങുപനി സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.രോഗിയെ നിരീക്ഷിച്ചു വരികയാണെന്നും മങ്കിപോക്സിന്റെ ഏത് വകഭേദമാണ് ഇയാളിൽ കണ്ടെത്തിയതെന്ന് വ്യക്തമല്ലെന്നും പാക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം വക്താവ് വെളിപ്പെടുത്തി.

വടക്കൻ ഖൈബർ പഖ്തുങ്ക്‌വ പ്രവിശ്യയിൽ യു.എ.ഇയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗൾഫിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ വൈറസ് സ്ഥിരീകരിച്ചതായി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഇയാൾ ഏതു ഗൾഫ് രാജ്യത്തു നിന്ന് തിരിച്ചെത്തിയതാണെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.വൈറസ് സ്ഥിരീകരിച്ച യാത്രക്കാരൻ അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ആളാണെന്ന്  ഖൈബർ പഖ്തൂൺഖ്വയിലെ മർദാൻ ജില്ലയിലെ ഒരു ഹെൽത്ത് ഓഫീസർ വെളിപ്പെടുത്തിയതായും റിപ്പാർട്ട് ഉണ്ട്.

അതേസമയം,രാജ്യത്ത് ഇതുവരെ എംപോക്സ് കണ്ടെത്തിയിട്ടില്ലെന്ന് ഖത്തറും സൗദിയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
വൈറസിൻ്റെ പുതിയ വകഭേദം ആഗോള തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്, അടുത്ത് സമ്പർക്കം പുലർത്തുന്നവരിൽ രോഗം എളുപ്പത്തിൽ പടരുന്നതായാണ് കണ്ടെത്തൽ. പുതിയ വകഭേദത്തിൽ പെട്ട ഒരു കേസ് വ്യാഴാഴ്ച സ്വീഡനിൽ സ്ഥിരീകരിച്ചിരുന്നു.,ഇത് ആഫ്രിക്കയിൽ വർദ്ധിച്ചുവരുന്ന മങ്കിപോക്സ്‌ വ്യാപനവുമായി ബന്ധപ്പെട്ടതാണെങ്കിലും  ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത്ത്തേക്ക്  വ്യാപിച്ചതിൻ്റെ ആദ്യ ലക്ഷണമാണ് സ്വീഡനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News