Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ഇറാനിൽ നിന്ന് ആക്രമണഭീതി,അമേരിക്കയുടെ കൂടുതൽ യുദ്ധസന്നാഹങ്ങൾ ഇസ്രായേലിലേക്ക്

August 03, 2024

more-US-military-support-to-Israel

August 03, 2024

ന്യൂസ്‌റൂം ഇന്റര്നാഷണൽ ഡെസ്ക്

വാഷിങ്ടണ്‍:ഹമാസ് രാഷ്ട്രീയ,നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ. ഇസ്രായേലിനെ സഹായിക്കാൻ മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങുകയാണ്  യു.എസ്. ഇസ്രായേലിനെതിരെ ഇറാൻ തിരിച്ചടി മുന്നില്‍കണ്ടാണ് യു.എസിന്റെ നീക്കം.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബൈഡൻ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ഭീഷണികള്‍ക്കെതിരെ ഇസ്രായേല്‍ പ്രതിരോധസേനക്ക് യു.എസ് പിന്തുണ നല്‍കും. പുതിയ സൈനിക വിന്യാസം നടത്തുന്നതുള്‍പ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു. യു.എസ് സെൻട്രല്‍ കമാൻഡുമായി പെന്റഗണ്‍ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന.

എന്നാല്‍, ഏത് തരത്തിലുള്ള അധിക സൈനികവിന്യാസമാണ് വേണ്ടതെന്ന് കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ ഗള്‍ഫ് ഓഫ് ഒമാനില്‍ യു.എസിന്റെ തിയോഡർ റൂസ്വെല്‍റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇവരെ പിൻവലിച്ച്‌ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലിനെ കൊണ്ടു വരും. നാല് യുദ്ധവിമാനങ്ങളേയും മേഖലയില്‍ വിന്യസിക്കും.

ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായില്‍ ഹനിയ്യ ഇറാനില്‍ വെച്ച്‌ വധിക്കപ്പെട്ടതോടെ ഇസ്രായേലിനെ ഇറാൻ ആക്രമിക്കാനുള്ള സാധ്യതകളേറിയിരുന്നു. ഇതേതുടർന്നാണ് യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലില്‍ സുരക്ഷയൊരുക്കാനായി കൂടുതല്‍ സൈനിക സന്നാഹങ്ങളൊരുക്കുന്നത്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News