കൊച്ചി : ഹേമാ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് പുറത്തുവന്ന വിവാദങ്ങളിൽ കൃത്യമായ നിലപാടില്ലാതെ മുൻ 'അമ്മ' പ്രസിഡന്റും നടനുമായ മോഹൻലാൽ.താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും പറഞ്ഞുകൊണ്ടേയിരുന്നു മോഹൻലാൽ സംസാരിച്ചു തുടങ്ങിയത്.സിനിമ ഒരു വലിയ വ്യവസായ മേഖലയാണെന്നും അതിനെ തകർക്കരുതെന്നും മോഹൻലാൽ പറഞ്ഞു.പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം മോഹൻലാൽ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുത്. എല്ലാ മേഖലയിലും ഇത്തരം കമ്മിറ്റികൾ വേണം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിട്ടുണ്ട്. അവർ ചോദിച്ചതിനെല്ലാം മംറുപടി നൽകി. ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമയെ തകർക്കരുത്. അന്വേഷണം നടക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം,കൃത്യമായ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു മോഹൻലാലിന്റെ നിലപാട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F