Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഹിതപരിശോധന നടത്താൻ ഖത്തർ അമീറിന്റെ ഉത്തരവ്

October 30, 2024

mir-issues-decree-calling-on-citizens-to-participate-in-a-referendum-next-tuesday

October 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശങ്ങളില്‍ പൗരന്മാർക്കിടയില്‍ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു.നവംബർ അഞ്ചിന് നടക്കുന്ന ഹിതപരിശോധനയില്‍ രാജ്യത്തെ 18 വയസ്സ് തികഞ്ഞ മുഴുവൻ പൗരന്മാരും പങ്കെടുക്കണമെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച 87ാംനമ്പർ ഉത്തരവില്‍ അമീർ ആഹ്വാനം ചെയ്തു.

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു മണിവരെ നീളുന്ന ഹിതപരിശോധന സുഗമമായി നടത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക റഫറണ്ടം കമ്മിറ്റി രൂപവത്കരിക്കാനും അമീർ നിർദേശിച്ചു. ഹിതപരിശോധനയുടെ ഫലം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കും.ആഭ്യന്തര മന്ത്രി ചെയർമാനായുള്ള പൊതു ഹിതപരിശോധന കമ്മിറ്റിയാവും തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നീതിന്യായ മന്ത്രി, ആഭ്യന്തര സഹമന്ത്രി, ശൂറാ കൗണ്‍സില്‍ സ്പീക്കർ നിർദേശിക്കുന്ന കൗണ്‍സില്‍ അംഗങ്ങള്‍, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റ് നിർദേശിക്കുന്ന ജഡ്ജി, ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് വിഭാഗം ഡയറക്ടർ എന്നിവർ അംഗങ്ങളാകും.

ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേർന്ന ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇതുസംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമായി ഹിതപരിശോധന നടക്കുന്നത്.

ശൂറാ കൗണ്‍സിലിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദേശങ്ങളിലാണ് പ്രധാനമായും ഭേദഗതിയുള്ളത്. രണ്ടാഴ്ച മുമ്പ് നടന്ന കൗണ്‍സിലിന്‍റെ 53ാമത് വാർഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അമീർ ഭരണഘടന ഭേദഗതിക്ക് നിർദേശിച്ചിരുന്നു. മൂന്നില്‍ രണ്ട് അംഗങ്ങളെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന നിലവിലെ രീതിക്കു പകരം മുഴുവൻ അംഗങ്ങളെയും അമീരി ഉത്തരവിലൂടെ നേരിട്ട് നിയമിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നതായിരുന്നു നിർദേശം.

2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 45 അംഗ കൗണ്‍സിലിലെ 30 പേരെ വോട്ടെടുപ്പിലൂടെയും ശേഷിച്ച 15 പേരെ അമീർ നാമനിർദേശം വഴിയും തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ആർട്ടിക്ള്‍ 77ലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിർദേശത്തിന് ശൂറാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.

''ശൂറാ കൗണ്‍സിലില്‍ 45ല്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കും, അംഗങ്ങളുടെ നിയമനം അമീരി ഉത്തരവിലൂടെ പുറപ്പെടുവിക്കും'' എന്നാണ് കരട് ഭേദഗതി നിയമത്തില്‍ നിർദേശിക്കുന്നത്. ഭരണഘടന ഭേദഗതി സംബന്ധിച്ച്‌ പഠനത്തിന് നിയോഗിച്ച പ്രത്യേക കമ്മിറ്റി തയാറാക്കിയ കരട് നിർദേശങ്ങള്‍ തിങ്കളാഴ്ച ചേർന്ന ശൂറാ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News