ദോഹ :ഖത്തറിന്റെ ധ്രുതഗതിയിലുള്ള വളർച്ചയ്ക്കനുസൃതമായി കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗത സംവിധാനം സാധ്യമാക്കുന്നതിനായി ഖത്തർ പൊതുഗതാഗത മാസ്റ്റർ പ്ലാൻ (ക്യുപിടിഎംപി) വികസിപ്പിക്കുന്നു.പൊതുജനങ്ങൾക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം കൂടുതൽ മേഖലകളിൽ സേവനം ലഭ്യമാക്കുക, സേവന വിശ്വാസ്യത വർദ്ധിപ്പിക്കുക, എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പരമ്പരാഗത രീതികളെ മറികടന്ന്, വർദ്ധിച്ചുവരുന്ന വാഹന ആശ്രിതത്വം, തിരക്ക്, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിന് പദ്ധതി ഉപകരിക്കും.ഇതിന്റെ ഭാഗമായി,സ്വകാര്യ വാഹനങ്ങളുടെയും പൊതുഗതാഗതത്തിന്റെയും ഗതാഗതക്കുരുക്ക് സംബന്ധിച്ച നിലവിലെ സ്ഥിതി, കാർബൺ ബഹിർഗമനം, ഖത്തറിന്റെ കാലാവസ്ഥാ ഗുണനിലവാരത്തിൽ അവ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ക്യുപിടിഎംപി പഠനം നടത്തി ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കും.അതിനായി, ജനങ്ങളുടെ യാത്രാ മുൻഗണനകളെയും പൊതുഗതാഗത രീതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളെയും ശേഖരിക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ സർവേകൾ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.2025 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മെട്രോ, ട്രാം, ബസ് സ്റ്റേഷനുകൾ, പൊതു മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സർവേകൾ നടത്തും.പൊതുഗതാഗതവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാൻ സർവേ ടീമുകളുമായി സഹകരിക്കാനും സർവേയ്ക്ക് ഉത്തരം നൽകാൻ കുറച്ച് മിനിറ്റ് ചെലവഴിക്കാനും ഗതാഗത മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F