ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
വാഷിംഗ്ടൺ : കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാതിരിക്കാൻ ബൈഡൻ ഭരണകുടം തങ്ങള്‍ക്കുമേല്‍ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്.ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സുക്കർബർഗ് ഈ ആരോപണം ഉന്നയിച്ചത്.
'2021-ല്‍ വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള ബൈഡൻ ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നർമ്മവും ആക്ഷേപഹാസ്യവും ഉള്‍പ്പെടെയുള്ള അടക്കമുള്ള ചില ഉള്ളടക്കങ്ങള്‍ പുറത്തുവിടരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. സർക്കാരിന്റെ തെറ്റായ നടപടിയായിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാതിരുന്നതില്‍ ഇപ്പോള്‍ ഞാൻ ഖേദിക്കുന്നു', സക്കർബർഗ് പറഞ്ഞു.
ഏതെങ്കിലും ഭരണകുടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ സമ്മർദ്ദം ഉണ്ടായാല്‍ ഉള്ളടക്കത്തിന്റെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് തനിക്ക് ബോധ്യമായെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തിരിച്ച് പ്രതികരിക്കാൻ ഞങ്ങള്‍ തയ്യാറാണെന്നും സക്കർബർഗ് പറഞ്ഞു.
മഹാമാരി സമയത്ത് ലോക്ക്ഡൗണ്‍, വാക്സിനുകള്‍, മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ എന്നിവയെ വിമർശിക്കുന്നത് സംബന്ധിച്ച കുറിപ്പുകള്‍ നീക്കം ചെയ്തതില്‍ ഫേസ്ബുക്കിനെതിരെ പല കോണുകളില്‍ നിന്നും വിമർശനങ്ങള്‍ രൂക്ഷമായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളോ അല്ലെങ്കില്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത് എന്നായിരുന്നു അന്ന് ഫേസ്ബുക്ക് വിശദീകരിച്ചത്. ഇത്തരത്തില്‍ ഒരു വർഷത്തിനുള്ളില്‍ 20 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
അതേസമയം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബൈഡൻ കുടുംബത്തിനെതിരെ ഉയർന്ന അഴിമതി ആരോപണം താത്കാലികമായി നീക്കം ചെയ്തതിനെ കുറിച്ചും സക്കർബർഗ് പ്രതികരിച്ചു. 'ജോ ബൈഡൻ്റെ കുടുംബം ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് പോസ്റ്റ് സ്റ്റോറി കണ്ടപ്പോള്‍, ഞങ്ങള്‍ ആ വാർത്ത ഫാക്‌ട് ചെക്ക് ടീമിന് കൈമാറിയിരുന്നു. മറുപടി ലഭിക്കും മുൻപ് തന്നെ ആ പോസ്റ്റ് താത്കാലികമായി തരംതാഴ്ത്തി. എന്നാല്‍ തിരിഞ്ഞുനോക്കുമ്ബോള്‍ ആ റഷ്യൻ വിവരം തെറ്റല്ലെന്ന് വ്യക്തമാണ്.അത് ഞങ്ങള്‍ ഒതുക്കാൻ പാടില്ലായിരുന്നു', സക്കർബർഗ് പറഞ്ഞു.
നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സഹകരണത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താകക്ഷിരാഷ്ട്രീയത്തിനതീതമായി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താൻ ഊന്നല്‍ നല്‍കുമെന്ന് സക്കർബർഗ് പറഞ്ഞു. 'ചിലർ ഈ പ്രവൃത്തി ഒരു കക്ഷിക്ക് ഗുണകരമാകുമെന്ന് പറയുന്നുണ്ടാകും. എന്നാല്‍ എൻ്റെ ലക്ഷ്യം നിഷ്പക്ഷത പാലിക്കുക എന്നതാണ്. ഇടപെടാതിരിക്കുകയെന്നതാണ് എന്റെ റോള്‍', സക്കർബർഗ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ കമ്ബനികള്‍ അവരുടെ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങളും ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും എത്രത്തോളം നിയന്ത്രിക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അമിത സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് പലവിധ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്നാണ് ചില സർക്കാരുകള്‍ സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് നല്‍കുന്ന നിർദ്ദേശം. അടുത്തിടെ ടെലിഗ്രാമിന്റെ സഹസ്ഥാപകൻ പവല്‍ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ക്ക് ആപ് നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F