Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
മാർക്കോ റൂബിയോയുടെ ഇസ്രായേൽ സന്ദർശനം നിർണായകം,ബൈഡൻ നിരോധിച്ച മാരകായുധങ്ങൾ ഇസ്രായേലിലേക്കയച്ച് ഡൊണാൾഡ് ട്രംപ്

February 17, 2025

marco-rubio-arrives-in-jerusalem-for-meeting-with-netanyahu

February 17, 2025

ന്യൂസ്‌റൂം ബ്യുറോ

ജെറുസലേം:ബന്ദിമോചനത്തിന്റെ ആറാംഘട്ടത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രായേൽ സന്ദർശനം ഗസ്സയുടെ ഭാവികാര്യങ്ങളിൽ ഏറെ നിർണായകമായിരിക്കുമെന്ന് സൂചന.ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാനും 2 ദശലക്ഷത്തിലധികം ഫലസ്‌തീനികളെ മാറ്റിപ്പാർപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനുഷ്യത്വ വിരുദ്ധമായ നിർദേശം റൂബിയോ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.15 മാസത്തിലേറെ നീണ്ടുനിന്ന ആക്രമണത്തിന് ശേഷം ഗസ്സയെ കുടിയൊഴിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി അതേപടി നടപ്പാക്കാനുള്ള നീക്കങ്ങളുമായാണ് റൂബിയോ ജറുസലേമിലേക്ക് എത്തിയത്.  'ട്രംപിന്റെ പിന്തുണയോടെ ഞങ്ങൾക്ക് ഈ ജോലി പൂർത്തിയാക്കാൻ കഴിയും' എന്ന നെതന്യാഹുവിന്റെ വാക്കുകളും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.

മൂന്ന് ഇസ്രായേലി തടവുകാർക്ക് പകരമായി ഇസ്രായേൽ 369 ഫലസ്‌തീൻ തടവുകാരെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടെൽ അവീവിനടുത്തുള്ള ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ റൂബിയോ വന്നിറങ്ങിയത്. യുദ്ധത്തിന് കൂടുതൽ ശാശ്വതമായ അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്‌ച ദോഹയിൽ ആരംഭിക്കാനിരിക്കെ റൂബിയോയുടെ വരവ് അത്ര ശുഭകരമായ വാർത്തകൾക്കുള്ളതല്ല എന്നാണ് വിദഗ്‌ധരടക്കം നിരീക്ഷിക്കുന്നത്.അറബ് സർക്കാരുകളിൽ നിന്നുള്ള ബദൽ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും നടപ്പാക്കാൻ പോകുന്നത് ട്രംപിന്റെ ഒരേയൊരു പദ്ധതി മാത്രമായിരിക്കും എന്ന വാദം വാഷിംഗ്‌ടൺ ആവർത്തിക്കുന്നുണ്ട്.

ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലാണ്. ഇസ്രായേൽ എന്ത് തന്നെ തീരുമാനിച്ചാലും അമേരിക്ക അതിനെ പിന്തുണക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന മാധ്യമത്തിൽ എഴുതിയിരുന്നു. ഇതിന് തുടക്കമെന്നോണം അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട് ട്രംപ്. ജോ ബൈഡൻ ഭരണകൂടം യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനം ട്രംപ് നീക്കിയിരുന്നു. അമേരിക്കയിൽ നിന്ന് ഇസ്രായേലിന് എത്തിച്ചുകൊടുത്തത് ഭാരമേറിയ MK-84 ബോംബുകളാണ്. 900 കിലോഗ്രാം ഭാരമുള്ള ഈ ബോംബുകൾക്ക് എത്ര ഉറച്ച കോൺക്രീറ്റിലും ലോഹങ്ങളിലും വരെ തുളച്ചുകയറി തകർക്കാൻ കഴിയും. എത്ര ഉയരത്തിൽ നിന്നാണോ ഇത് വീഴുന്നത് അതിനനുസരിച്ചിരിക്കും സ്ഫോടനത്തിന്റെ വ്യാപ്‌തി.

ഗസ്സ മുനമ്പിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഈ ബോംബുകൾ വീണാലുണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്ന ആശങ്കയിൽ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ബൈഡൻ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നതാണ്. അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് ഈ നിരോധനം എടുത്തുകളയുകയും ചെയ്‌തു.

വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ ഗസ്സ പദ്ധതിയുടെ പിരിമുറുക്കം റൂബിയോയുടെ സന്ദർശനത്തോടെ വർധിച്ചിരിക്കുന്നത്. ഗസ്സയിലെ ഫലസ്‌തീനികളെ കുടിയിറക്കിയില്ലെങ്കിൽ അയൽരാജ്യങ്ങളായ ഈജിപ്‌തും ജോർദാനും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സുരക്ഷാ സേനയെ പരിശീലിപ്പിക്കുന്നതിലും പ്രാദേശിക ഫലസ്‌തീൻ നേതാക്കളെ നിയമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഴ്‌ചകൾക്കുള്ളിൽ ഒരു ബദൽ നിർദ്ദേശിക്കാൻ ഈജിപ്‌ത്‌ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നയതന്ത്രജ്ഞർ പറയുന്നു.

ഇസ്രായേൽ സന്ദർശനത്തിന് ശേഷം റൂബിയോ സൗദി അറേബ്യയും യുഎഇയും സന്ദർശിക്കും. ട്രംപിന്റെ പ്രാദേശിക തന്ത്രത്തിലെ പ്രധാന പങ്കാളിയായ റിയാദിൽ തിങ്കളാഴ്‌ച നിർണായകമായ ചർച്ചകൾ നടക്കുമെന്നും സൂചനകളുണ്ട്. ഇറാനെക്കുറിച്ചുള്ള യുഎസ് നയങ്ങളും ഗസ്സ യുദ്ധവും ആയിരിക്കും ഈ ചർച്ചകളിലും പ്രധാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News