Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
ഒമാനിൽ കാളപ്പോരിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു,നിരവധി പേർക്ക് പരിക്ക്

April 05, 2025

man-gored-to-death-in-oman-as-bull-goes-on-a-rampage

April 05, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് സ്വദേശി പൗരൻ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. മത്സരം കാണാനെത്തിയ നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.  പതിറ്റാണ്ടുകളായി ഒമാനിലെ ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്. യുവാവിന് നേരെ കാള കുത്താൻ അടുക്കുന്നതടക്കമുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നിലവിൽ കാളപ്പോര് പോലുള്ള വിനോദ പരിപാടികൾക്ക് മ‍ൃഗങ്ങളെ ഉപയോഗിക്കുന്നതിൽ രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ പ്രകാരം, മൃഗങ്ങളെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് വിധേയമാക്കുകയോ ഗുസ്തി വേദികൾ, സർക്കസുകൾ തുടങ്ങിയ വിനോദ പരിപാടികളിൽ പ്രകടനം നടത്താൻ നിർബന്ധിക്കുകയോ ചെയുന്നത് കുറ്റകരമായ പ്രവർത്തിയാണ്. ഇത്തരം നിയമലംഘകർക്ക് ഒരു മാസം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കുന്നതാണ്.
ഒമാനിൽ നടക്കുന്ന കാളപ്പോരിൽ രണ്ട് കാളകളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്. ഇത് മിക്കപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുന്നത്. പണത്തിന് പകരം കാളകളെ തന്നെയാണ് കാളപ്പോരിന്റെ സമ്മാനമായി നൽകുന്നത്. ഇന്ത്യ, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കാളകളെയാണ് സാധാരണയായി കാളപ്പോരിന് ഉപയോഗിക്കുന്നത്. ഇതിന് നിറത്തിലും വലിപ്പത്തിലും മറ്റ് കാളകളേക്കാൾ വളരെയധികം വ്യത്യാസമുണ്ടായിരിക്കും. പോരിന് ഇറക്കുന്ന ചില കാളകളുടെ ഭാരം ഒരു ‍ടണ്ണിലധികം ആയിരിക്കും. കാളപ്പോരുമായി ബന്ധപ്പെട്ട മരണങ്ങൾ ഒമാനിൽ വളരെ അപൂർവ്വമാണ്. കഴിഞ്ഞ 30 വർഷത്തിനിടെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News