Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
കരുത്തരിൽ കരുത്തൻ,ഒമാനിൽ നടന്ന ലോക 'അയൺമാൻ ട്രയാത്തലോൺ' മത്സരത്തിൽ മലയാളിക്ക് ജയം

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ   

മസ്കത്ത് :ഒമാനിൽ നടന്ന ലോകത്തിലെ തന്നെ അതി കഠിനമായ കായിക മൽസരങ്ങളിലൊന്നായ " അയൺമാൻ ട്രയാത്തലോൺ "മത്സരത്തിൽ മലയാളിക്ക് വിജയം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്ത മത്സരത്തിൽ ഒമാനിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശിയായ രൂപ്‌സൺ ആണ് കിരീടം ചൂടിയത്.

 ഇടവേളകളില്ലാതെ സ്വിമ്മിങ് സൈക്ലിംഗ് റണ്ണിങ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തു തീർക്കുന്നവരാണ് മത്സരത്തിൽ വിജയിക്കുക. വേൾഡ് ട്രിയത്താലോൺ കോർപറേഷൻ ആണ് ഒമാനിൽ മത്സരം സംഘടിപ്പിച്ചത്. 1.9km നീന്തൽ, 90 km സൈക്കിൾ ഓട്ടം, 21.1km ഓട്ടം എന്നിവ 8 മണിക്കൂർ 15 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കുന്നവരാണ് ഇതിൽ വിജയിക്കുന്നത്. എന്നാൽ മത്സരത്തിൽ പങ്കെടുത്ത  രൂപ്‌സൺ   6 മണിക്കൂർ 42 മിനിട്ടു 29 സെക്കന്റ് കൊണ്ട് പൂർത്തിയാക്കുകയായിരുന്നു.

കഴിഞ്ഞ 17 വർഷമായി ഒമാനിൽ ജോലിചെയ്യുന്ന രൂപ്‌സൺ ടോട്ടൽ എംപവർ എന്ന കമ്പനിയിലെ നെറ്റ്‌വർക്ക് ടെക്നിക്കൽ കൺസൽട്ടൻറ് ആണ്. ആലുവ നസ്‌റത്ത് റോഡിൽ ആസാദ് ലൈനിൽ താമസിക്കുന്ന എൻ ടി സേവിയാറിന്റെയും ലിസി സേവ്യറിന്റെയും മകനാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News