തിരുവനന്തപുരം : ജോര്‍ദാന്‍ അതിര്‍ത്തി വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് ജോര്‍ദാന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റു. ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി.എംബസിയില്‍ നിന്ന് ഇ മെയില്‍ സന്ദേശം വഴിയാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്.
വിസിറ്റിങ് വിസയിലാണ് ഗബ്രിയേലും എഡിസനും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ പിടിയിലായി. ഇവര്‍ ഇസ്രായേലില്‍ ജയിലിലാണ്.
വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഫെബ്രുവരി അഞ്ചിന് ഗബ്രിയേല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് ഗബ്രിയേല്‍ ഇസ്രായേലിലേക്ക് പോയതെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നും വീട്ടുകാര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F