അഹമ്മദാബാദ് : അഹമ്മദാബാദില്‍ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്.. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു രഞ്ജിത.
അതേസമയം, സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തേക്കാണു വിമാനം തകർന്നു വീണത്. ഇവിടെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചതെന്നാണു സൂചന. ഹോസ്റ്റലിൽ ഡോക്ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. മെഡിക്കൽ വിദ്യാർഥികൾക്കു പരുക്കെന്നു സൂചന.
ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്നു 5 മിനിറ്റിനുള്ളിൽ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടൻ വരെ യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. ഒരു തീഗോളമായാണ് വിമാനം താഴേക്ക് പതിച്ചത്.
പറന്നുയർന്നു തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ അയച്ചിരുന്നു. അതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. 625 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനം തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണു വിവരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F