ഉംറ വിസയിലെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിനി മക്കയിൽ അന്തരിച്ചു
April 19, 2025
April 19, 2025
ന്യൂസ്‌റൂം ബ്യുറോ
മദീന: ഉംറ വീസയിലെത്തിയ മലയാളി തീർഥാടക ഹൃദയാഘാതം മൂലം മദീനയിൽ അന്തരിച്ചു. മലപ്പുറം, കൊണ്ടോട്ടി, മേലങ്ങാടി സ്വദേശി, പുത്തൻമാളിയക്കൽ, ചോനങ്ങൽ വീട്ടിൽ ഖദീജ(72) ആണ് മരിച്ചത്. ഉംറ തീർഥാടനത്തിന് മകൻ റഫീഖിനൊപ്പം എത്തി മക്കയിൽ ഉംറ നിർവഹിച്ചതിനു ശേഷം മദീനയിൽ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു.
താമസ സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അൽമീഖാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭർത്താവ് പരേതനായ വീരാൻ. മറ്റുമക്കൾ അബ്ദുൾ മജീദ്, ലീയാക്കത്തലി, മുഹമ്മദ് റഷീദ്, മുഹമ്മദ് റാഫി, സാഹിറാ ബാനു, റഹ്മത്ത് ബീവി, നദീറ, നസീബ, സമീറ, നുസ്റത്ത്, പരേതനായ അബ്ദുൾ നാസർ.
നിയമനടപടി പൂർത്തീകരിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് ഷഫീഖ് മൂവാറ്റപുഴയുടെ നേതൃത്വത്തിൽ മദീന കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്. സംസ്കാരം പിന്നീട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F