സൗദിയിൽ മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
February 14, 2025
February 14, 2025
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : സൗദിയിൽ ജോലിസ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണ് മലയാളി മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സി.പി. നൗഫൽ (45) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്, യാംബുവിനടുത്ത് ഉംലജിൽ ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ നബീല, മക്കൾ അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F